സിനിമാപ്രേമികളുടെ മുന്നിലേക്ക് പുതിയൊരു വെളിപ്പെടുത്തലുമായി ബോളിവുഡ് സിനിമാലോകം. ഷാരൂഖ് ഖാനും സല്മാന് ഖാനും ഹൃത്വിക് റോഷനും ആദ്യമായി ഒന്നിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ ഒരുപാട് ആളുകളിൽ ആശ്ചര്യവും ആകാംഷയും തീർത്തിരിക്കുന്നത്.
പഠാന് ചിത്രത്തിലെ ഷാരൂഖിന്റെ കഥാപാത്രവും ടൈഗറിലെ സല്മാന് ഖാനും വാര് സിനിമയിലെ ഹൃത്വിക് റോഷനുമാണ് ഒരു സ്ക്രീനില്‍ വരുന്നത്. മൂന്ന് കഥാപാത്രങ്ങളുടെ ഓണ്‍-സ്ക്രീന്‍ മീറ്റിംഗ് ഒരു ‘അവഞ്ചേഴ്സ് എന്ഡ്ഗെയിം’ പോലെയാകും എന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ നല്കുന്ന സൂചന. ഇവർക്കൊപ്പം സ്റ്റൈലിഷ് സുന്ദരിമാരായ കത്രീന കൈഫ്, ദീപിക പദുക്കോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍
ഹൃത്വിക് നായകനായ ‘വാര് 2’ പൂര്‍ത്തിയായതിന് ശേഷമായിരിക്കും ഈ സ്പൈ ത്രില്ലര്‍ ഒരുങ്ങുന്നത്. ആദ്യത്യ ചോപ്രയാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മുടക്കുമുതലുള്ള ചിത്രമായിരിക്കുമിതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ സംവിധാനം, തിരക്കഥ ഇവ സംബന്ധിച്ചുള്ള വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും.