മധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമയാണ് ശരത് അപ്പാനിയെ നായകനാക്കി വിജീഷ് മണി സംവിധാനം ചെയ്യുന്ന ആദിവാസി എന്ന സിനിമ. അതിലെ ആദ്യഗാനം പുറത്തിറങ്ങി. ‘ചിന്ന രാജ’ എന്ന തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരു സങ്കട താരാട്ട് പോലെയാണ് ചിത്രത്തിലെ ഗാനം. രതീഷ് വേഗയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ബി ലെനിനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

ചിത്രത്തില്‍ അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രൻ മാരി, വിയാൻ, മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി , പ്രകാശ് വാടിക്കൽ, റോജി പി കുര്യൻ, വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.
ഏരീസിന്റെ ബാനറിൽ ഡോ. സോഹൻ റോയ്‍യാണ് ചിത്രം നിര്‍മിക്കുന്നത്. പ്രൊഡക്ഷൻ ഹൗസ് അനശ്വര ചാരിറ്റബിൾ ട്രസ്റ്റാണ്. ബാദുഷയാണ് പ്രൊജക്റ്റ് ഡിസൈനർ. വിജീഷ് മണിയുടേതാണ് ചിത്രത്തിന്റെ തിരക്കഥയും. പി മുരുകേശാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സൗണ്ട് ഡിസൈൻ: ഗണേഷ് മാരാർ. സംഭാഷണം- ഗാനരചന: ചന്ദ്രൻ മാരി,ലൈൻ പ്രൊഡ്യൂസർ : വിയാൻ , ആർട്ട് : കൈലാഷ്, മേക്കപ്പ് :ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റും : ബിസി ബേബി ജോൺ, സ്റ്റിൽസ് : രാമദാസ് മാത്തൂർ, മീഡിയ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിങ് : പി.ശിവപ്രസാദ്. മധുവിന്റെ നാലാം ചരമവാർഷികദിനത്തിൽ പുറത്തുവിട്ട ഗാനം വലിയ രീതിയിലാണ് സ്വീകരിക്കപ്പെടുന്നത്.