അർജുൻ അശോകനെയും ചെമ്പൻ വിനോദിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഇരട്ട സഹോദരന്മാരായ ആൻ്റോ ജോസ് പെരേര, അബി എന്നിവരാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മെമ്പർ രമേശൻ ഒമ്പതാം വാർഡ്’ തീയ്യറ്ററുകളിലേക്ക്. ബോബൻ & മോളി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ബോബനും മോളിയും നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി 18 നാണു റിലീസ് ചെയ്യുക. സെഞ്ച്വറി ഫിലിംസ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
അർജുൻ അശോക്, ശബരിഷ് വർമ്മ , ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗായത്രി അശോകാണ് നായിക. രൺജി പണിക്കർ, തരികിട സാബു, ഇന്ദ്രൻസ്, ജോണി ആൻ്റണി, ബിനു അടിമാലി, മാമുക്കോയാ അനൂപ് പന്തളം, സ്മിനു സിജോ, സിനി ഏബ്രഹാം എന്നിവരും ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഒരു സാധാരണ ജീവിതം നയിക്കുന്ന യുവാവിന് അപ്രതീക്ഷിതമായി ലഭിക്കുന്ന ഒരു ഔദ്യോഗിക പദവിയും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. ഒരു ഫാമിലി കോമഡി എന്റെർറ്റൈനെർ ആണ് ചിത്രം.
ചിത്രത്തിലെ ഗാനങ്ങൾ ശബരീഷ് വർമ്മയും കൈലാസ് മേനോനും ചേർന്ന് നിർവ്വഹിക്കുന്നു. ദിപു ജോസഫ് എഡിറ്റിങ്, എക്സിക്കുട്ടിവ് പ്രൊഡ്യൂസർ ജോഷി തോമസ് പള്ളിക്കൽ, നിർമ്മാണ നിർവ്വഹണം ജോബ് ജോർജ് എന്നിവരാണ്. എൽദോ ഐസക്ക് ഛായാഗ്രഹണം നിർവഹിക്കുന്നു.