ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി സജിമോന്‍ സംവിധാനം ചെയ്യുന്ന സര്‍വൈവല്‍ ത്രില്ലർ ചിത്രം മലയന്‍കുഞ്ഞ് കൊവിഡ് സാഹചര്യം അനുകൂലമാവുകയാണെങ്കില്‍ ഫെബ്രുവരിയില്‍ തിയേറ്ററില്‍ എത്തിക്കുമെന്നു അണിയറപ്രവർത്തകർ. റിലീസ് തിയതി ഇത് വരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തീരുമാനിച്ചത് പോലെ സംഭവിച്ചാല്‍ മലയന്‍കുഞ്ഞ് തിയേറ്റര്‍ റിലീസ് ആയിരിക്കുമെന്ന് സംവിധായകന് സജിമോന്‍ പറഞ്ഞു.
സജിമോന്‍ ആദ്യമായി സംവിധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയായ മലയന്‍കുഞ്ഞിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് മഹേഷ് നാരായണനാണ്. ഫഹദുമായി ‘നെത്തോലി ചെറിയ മീനല്ല’ എന്ന സിനിമയിലാണ് സജിമോന്‍ ആദ്യമായി പ്രവര്‍ത്തിക്കുന്നത്. അതിന് ശേഷം ഫഹദ് കേന്ദ്ര കഥാപാത്രമായ ടേക്ക് ഓഫിലും കാര്‍ബണിലും സജിമോന്‍ അസോസിയേറ്റ് ഡയറക്ടറായിരുന്നു. ചിത്രത്തില്‍ നാട്ടിന് പുറത്തുകാരനായ ഒരു ഇലക്ട്രോണിക്ക് മെക്കാനിക്കായാണ് ഫഹദ് എത്തുന്നതെന്നും സജി മോന് വ്യക്തമാക്കി.