മോഹൻലാൽ ആരാധകൻ എന്ന നിലയിൽ കുറച്ചായി എഴുതണം എന്ന് വിചാരിച്ച കാര്യമാണ്..
ദിലീഷ് പോത്തൻ്റെ സംവിധാനത്തിൽ ആഷിഖ് നിർമ്മിച്ച പടമാണ് മഹേഷിൻ്റെ പ്രതികാരം.. ഫഹദ് ഫാസിലും സൗബിനും പ്രധാന കഥാപാത്രമായി വരുന്ന സിനിമ. അതിൽ “കുട്ടി ലാലേട്ടൻ ഫാൻ ആണോ” എന്ന് സൗബിൻ ചോദിക്കുന്ന സീൻ ഉണ്ട്…
“ഞാൻ ലാലേട്ടൻ ഫാൻ ആണ്, മമ്മൂക്ക എന്ത് റോൾ വേണേലും ചെയ്യും, ചായക്കടക്കാരൻ, തെങ്ങുകയറ്റക്കാരൻ, പൊട്ടൻ.. പക്ഷെ ലലേട്ടൻ ഉണ്ടല്ലോ വർമ്മ, നായര്, മേനോൻ ഇത് വിട്ടൊരു കളിയുമില്ല.. ടോപ് ക്ലാസ് ഒൺലി”
ആഷിഖ് അബു നിർമ്മിച്ച്, മമ്മൂട്ടിയിലൂടെ സിനിമയിൽ വന്ന സൗബിൻ പറയുന്ന ഈ ഡയലോഗ് മോഹൻലാലിനെ ഉയർത്തി കാണിക്കാൻ വേണ്ടിയാണ് എന്ന് നിങ്ങൾ ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ?
അല്ലെന്ന് നൂറു തരം.. മോഹൻലാൽ എന്ന മലയാള സിനിമയുടെ നെടുംതൂണായി നിൽക്കുന്ന ഒരാളെ സവർണ്ണൻ എന്ന് മുദ്രകുത്തി സമൂഹത്തിൽ തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമമായിരുന്നു അത്..
വളരെ നിഷ്കളങ്കമായി പറഞ്ഞു വെച്ച ആ ഡയലോഗിന് ശേഷം അതിൽ പിടിച്ച് എത്ര എത്ര ചർച്ചകൾ ആണ് ഇവിടെ നടന്നത്… അവർ ലാലേട്ടനെ കൃത്യമായി ബ്രാൻഡ് ചെയ്യുക ആയിരുന്നു.. എത്ര എത്ര സൈബർ ആക്രമണങ്ങൾ ആണ് ലാലേട്ടന് നേരെ ഉണ്ടായത്… എന്നിട്ടും മോഹൻലാൽ എന്ന മഹാനടനെ വീഴ്ത്താൻ അവർക്ക് സാധിച്ചിട്ടില്ല… അത്രമാത്രം മലയാളികൾക്ക് ലാലേട്ടൻ പ്രിയപെട്ടവനാണ്… എങ്കിലും കുറച്ച് കാലമായി അത്തരം ശ്രമം ഒരു കോണിൽ നിന്ന് ഉയരുന്നുണ്ട്.
അതിന് പിന്നിൽ ആഷിക് അബു ഉൾപ്പെടുന്ന മട്ടാഞ്ചേരി മാഫിയ ആണെന്നാണ് ആദ്യം കരുതിയത്… എന്നാൽ കാര്യങ്ങൾ അത്ര നിഷ്കളങ്കമല്ല…
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങൾ എടുത്തു നോക്കിയാൽ ക്ഷത്രിയനായ നരസിംഹ മന്നാടിയാരും, ന്യൂ ഡൽഹിയിലെ കൃഷ്ണ മൂർത്തിയും, പെരുമാളും, നായർ സാബും, അയ്യർ ദി ഗ്രേറ്റിലെ സൂര്യ നാരായണ അയ്യരും, മഴയെത്തും മുൻപേയിലെ നന്ദകുമാർ വർമ്മയും, മാധവനുണ്ണിയും, സേതുരാമയ്യർ CBI യും ഉൾപ്പടെ നിരവധി ടോപ്പ് ക്ലാസ് കഥാപാത്രങ്ങൾ കാണാം.
രണ്ടു പേരും നിരവധി അത്തരം കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.. എന്നിട്ടും എന്തേ മമ്മൂട്ടി അങ്ങനെയൊരു വിമർശനം കേട്ടില്ല ?
ഏയ് ഓട്ടോയിലെ സുധി, കിരീടത്തിലെ സേതുമാധവൻ മുതൽ ഒടുക്കം ജോർജുകുട്ടി വരെ എത്രയെത്ര സാധാരണക്കാരനായി ലാലേട്ടൻ നമ്മുക്ക് മുന്നിൽ എത്തിയിട്ടുണ്ട്… എന്നിട്ടും ലാലേട്ടൻ ടോപ്പ് ക്ലാസ് മാത്രം ചെയ്യുന്നവൻ എന്ന് നമ്മളോട് അവർ പറഞ്ഞു… ഒരു ഉളുപ്പുമില്ലാതെ…
ഇതൊക്കെ നിഷ്കളങ്കമായി ഉണ്ടായതാണോ? സംശയമാണ്..
ലാലേട്ടനെ വിമർശിക്കുന്നവരുടെ വേരുകൾ വെറുതെ ഒന്ന് തേടി പോയി നോക്കുക.. എത്തുന്നത് മമ്മൂട്ടി എന്ന ഒരാളിൽ ആയിരിക്കും… അത് ഫാൻസ് ആയാലും, സിനിമ പ്രവർത്തകർ ആയാലും ഒരേ തണൽമരം..
ആന്റണി പെരുമ്പാവൂർ ചർച്ച ആയത് പോലെ മറ്റൊരു സിനിമ നിർമ്മാതാവും കേരളത്തിൽ ചർച്ച ആയിട്ടുണ്ടാവില്ല.. കാരണം അയാൾ മോഹൻലാലിൻ്റെ ബിനാമി എന്ന പേരിലാണ് വിമർശിക്കുന്നതും പരിഹസിക്കുന്നതും… എന്നാൽ മമ്മൂട്ടിയുടെ makeup man ജോർജ് പ്രൊഡ്യൂസർ ആയതും മമ്മൂട്ടിയുടെ സിനിമ നിർമ്മിക്കുന്നതും നമ്മുക്ക് വിഷയമേ അല്ല… പരിഹാസം ഒട്ടുമില്ല..
രാഷ്ട്രീയ നിലപാടിൻ്റെ പേരിലോ സിനിമയിലെ പൊളിറ്റിക്കൽ കറക്റ്റ്നസ്സിൻ്റെ പേരിലോ മമ്മൂട്ടിക്ക് എതിരെ ഇന്നേ വരെ സൈബർ ആക്രമണം ഉണ്ടായതായി ഓർമയിൽ ഉണ്ടോ? എൻ്റെ അറിവിൽ ഇല്ല…
എന്തെ മമ്മൂട്ടി വെള്ളം ചവച്ച് കുടിക്കുന്നത് കൊണ്ടാണോ? അതോ അത്തരം നിലപാടുകൾ മമ്മൂട്ടി എടുക്കാറില്ല എന്നാണോ?
എത്രയോ തവണ മമ്മൂട്ടി അത്തരം രാഷ്ട്രീയ നിലപാടുകൾ എടുത്തിട്ടുണ്ട്.. ഇടത്പക്ഷ തണലിൽ സ്വസ്ഥമായി ഇരിക്കുകയാണ് മമ്മൂട്ടി…
പക്ഷെ മലയാള സിനിമ മേഖല തൻ്റെ ആളുകളുടെ കൈയിൽ ഒതുങ്ങി എന്ന് തിരിച്ചറിയുന്ന സമയം മുതൽ മമ്മൂട്ടി മാറി തുടങ്ങി….
നിരോധിത സംഘടനയുടെ പ്രവർത്തകൻ ആയിരുന്ന ഹർഷദ് ആദ്യമായി എഴുതിയ ഉണ്ട എന്ന സിനിമയിൽ മമ്മൂട്ടിയാണ് നായകൻ… !! സിനിമ പറയുന്ന വിഷയം നക്സലുകൾ പാവം ആണെന്നും സവർണ്ണ പോലീസ് ആണ് പ്രശ്നം എന്നതുമാണ്… ഇന്നിപ്പോൾ അതെ ഹർഷദ് .. അതെ മമ്മൂട്ടി … സിനിമ പുഴു.. വിഷയം സവർണ്ണ അവർണ്ണ അയിത്തം!
ഇങ്ങനെ വളരെ സാവധാനത്തിൽ സിമി പ്രവർത്തകനായ ഹർഷദിനും കൂട്ടാളികൾക്കും മലയാള സിനിമയിൽ ഇടം കണ്ടെത്തി കൊടുക്കുന്നത് ആരാണ്?
എന്തായിരുന്നു അതിൽ അഭിനയിക്കാൻ ഉള്ള ചേതോവികാരം?
ഇനി അയാളുടെ അടുത്ത പ്രൊജെക്ടുകൾ ഏതൊക്കെ എന്ന് കൂടി നോക്കണം… നിങ്ങൾക്ക് എന്തെങ്കിലുമൊക്കെ മനസ്സിലാവും… !!
പ്രോഗ്രസ്സിവ് മൈൻഡ് ഫേസ്ബുക് ഗ്രൂപ്പിൽ അമർ ജ്യോതി എഴുതിയത് .