രജിഷ വിജയനെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ റിജി നായർ സംവിധാനം ചെയ്യുന്ന പുതിയ ത്രില്ലെർ ചിത്രമാണ് ‘കീടം’. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ കീടത്തിലെ രജീഷയുടെ കഥാപാത്രത്തെക്കുറിച്ച് വിശേഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ. ചിത്രത്തിൽ രാധിക എന്ന് പേരുള്ള സൈബർ സുരക്ഷാ വിദഗ്ധയായാണ് രജിഷ എത്തുന്നത്.
രജിഷയ്ക്ക് പുറമെ ശ്രീനിവാസൻ, വിജയ് ബാബു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിജയ് ബാബു പൊലീസ് ഉദ്യോഗസ്ഥനായെത്തുന്ന ചിത്രത്തിൽ രജിഷയുടെ പിതാവിന്റെ വേഷത്തിലാണ് ശ്രീനിവാസൻ പ്രത്യക്ഷപ്പെടുന്നത്. പബ്ലിക്ക് പ്രോസിക്യൂട്ടറാണ് ശ്രീനിവാസന്റെ കഥാപാത്രം. ഇവർക്കൊപ്പം രഞ്ജിത് ശേഖർ നായർ, മണികണ്ഠൻ പട്ടാമ്പി, ആനന്ദ് മൻമധൻ , മഹേഷ് എം നായർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ സുജിത് വാര്യർ, ലിജോ ജോസഫ്, രഞ്ചൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നു. രാകേഷ് ധരൻ ഛായാഗ്രഹണം, എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യൻ. സിദ്ധാർത്ഥ പ്രദീപ് ആണ് സംഗീതം, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ -അപ്പു എൻ ഭട്ടതിരി, പ്രൊഡക്ഷൻ ഡിസൈൻ -പ്രതാപ് രവീന്ദ്രൻ, സൗണ്ട് മിക്സ് – വിഷ്ണു പി സി, സൗണ്ട് ഡിസൈൻ – സന്ദീപ് കുരിശേരി, വരികൾ – വിനായക് ശശികുമാർ, കളറിസ്റ്റ് – ലിജു പ്രഭാകർ, പ്രൊഡക്ഷൻ കണ്ട്രോളർ – ജെ പി മണക്കാട്,ആർട്ട് ഡയറക്ടർ -സതീഷ് നെല്ലായ, കോസ്റ്റും -മെർലിൻ, മേക്ക് അപ് -രതീഷ് പുൽപള്ളി, സ്റ്റണ്ട്സ് -ഡേയ്ഞ്ചർ മണി, അസോസിയേറ്റ് ഡയറക്ടെഴ്സ് – ബെൽരാജ് കളരിക്കൽ, ശ്രീകാന്ത് മോഹൻ, ടൈറ്റിൽ കാലിഗ്രഫി – സുജിത് പണിക്കാം, ഡിസൈൻ – മമ്മിജോ, പ്രോമോ സ്റ്റിൽസ് – സെറീൻ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറപ്രവർത്തകർ.