വിഷ്ണു വിശാലിനെ നായകനാക്കി മനു ആനന്ദ് സംവിധാനം ചെയ്യുന്ന എഫ്.ഐ.ആറിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും മനു ആനന്ദ് തന്നെയാണ്. ആക്ഷൻ ത്രില്ലറായൊരുക്കുന്ന ചിത്രത്തിൽ ഇർഫാൻ അഹമ്മദ് എന്ന കഥാപാത്രമായാണ് വിഷ്ണു എത്തുന്നത്.
മഞ്ജിമ മോഹൻ നായിക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ, റബേക്ക മോണിക്ക ജോൺ, മാല പാര്‍വതി , റെയ്സ വില്‍സണ്‍, റാം സി തുടങ്ങിയവരും അഭിനയിക്കുന്നു.
വിവി സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രം ഫെബ്രുവരി 11നാണ് ചിത്രത്തിന്റെ റിലീസ്. അരുള്‍ വിൻസെന്റാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. തമിഴിലും തെലുങ്കിലായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.