സൗത്ത് ഇന്ത്യന്‍ സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം.
ട്രെയിലര്‍ പുറത്ത് വന്നതോടെ മറ്റൊരു ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. വിക്രമിലൂടെ സംവിധായകന് ലോകേഷ് കനകരാജ് ഒരു കൈതി മള്‍ട്ടിവേഴ്സ് സൃഷ്ടിക്കുകയാണോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഉയരുന്ന ചോദ്യം.
കാര്‍ത്തി നായകനായ കൈതിക്ക് രണ്ടാം ഭാഗമുണ്ടാവുമെന്ന് ലോകേഷ് നേരത്തേ തന്നെ സൂചിപ്പിച്ചിരുന്നു. ഇതിനിടയില്‍ കൈതിയിലേതിന് സമാനമായ ചിലകഥാപാത്രങ്ങള്‍ വിക്രമിലുള്ളതാണ് കൈതിയും വിക്രമും ചേര്‍ത്ത് ചര്‍ച്ചകള്‍ ഉയരാന്‍ കാരണം.

അര്ജുന് ദാസ്, ഹരീഷ് ഉത്തമന് എന്നിവര്‍ കൈതിയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ബോസ് ആയ മയക്കുമരുന്ന് വ്യാപാരിയുടെ വേഷത്തിലാകും സൂര്യ എത്തുകയെന്നാണ് ചില ആരാധകരുടെ കണ്ടെത്തല്‍.
അതിനിടയില്‍ കാര്‍ത്തിയും വിക്രമില്‍ എത്തുന്നുണ്ട് എന്ന സൂചനകള്‍ എത്തിയിരുന്നു. കൈതിയുടെ പ്രീക്വല്‍ തന്നെയാണ് വിക്രം എന്ന് തന്നെയാണ് ആരാധകരുടെ അനുമാനം.
ചിത്രത്തെ ചുറ്റിപ്പറ്റിയുടെ ആരാധകരുടെ കണ്ടെത്തലുകള്‍ അങ്ങനെ പോവുകയാണ്. ഇതിനെല്ലാം ഉത്തരം ജൂണ്‍ മൂന്നിന് തീയറ്ററില്‍ നിന്ന് വ്യക്തമാകും. എന്തായാലും വിക്രം ചില്ലറ പടം ആയിരിക്കില്ല എന്ന് തന്നെ ഉറപ്പിക്കാം.
തമിഴിലെ ഒരു വമ്പന്‍ഹിറ്റ് തന്നെയാകും വിക്രം. കമലിനെ കൂടാതെ വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിജയ് സേതുപതി, ഫഹദ് ഫാസില്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍.