കുമ്മാട്ടി പോലുള്ള ചിത്രങ്ങൾ നവീകരിച്ച് 4K രൂപത്തിലാക്കുന്നതിലൂടെ കാലഹരണപ്പെട്ടുപോകുന്ന ജീവിതങ്ങളും സംസ്കാരവുമാണ് സംരക്ഷിക്കപ്പെടുന്നതെന്ന് ഫിലിം ആർക്കിവിസ്റ്റ് ശിവേന്ദ്ര സിംഗ് ദുൻഗർപുർ. ചലച്ചിത്രങ്ങൾ നവീകരിക്കുമ്പോൾ ആ സംവിധായകരുടെ വീക്ഷണവും ചിന്തകളും കൂടിയാണ് അമരത്വം വരിക്കുന്നത്. പഴയ ചിത്രങ്ങളുടെ നവീകരണം ഇന്ത്യയിലും സജീവമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു . രാജ്യാന്തര ചലച്ചിത്രമേളയുടെ ഇൻ കോൺവെർസേഷൻ വിത്തിൽ പങ്കെടുക്കുകയറിരുന്നു അദ്ദേഹം.
പഴയ ചിത്രങ്ങൾ നവീകരിക്കുന്നത് അവ പുനർനിർമിക്കുന്നതിന് തുല്യമായ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ട് . വിദേശ രാജ്യങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന ചലച്ചിത്ര നവീകരണ സംവിധാനങ്ങൾ ഇന്ത്യയിലും ആരംഭിക്കേണ്ടത് അനിവാര്യമാണെന്നും ശിവേന്ദ്ര സിംഗ് പറഞ്ഞു.