കുറുപ്പിന് ശേഷം ദുൽഖര്‍ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ‘സല്യൂട്ട്’ സിനിമയുടെ റിലീസ് നീട്ടി. ജനുവരി 14 നു റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് റിലീസ് മാറ്റിവയ്ക്കാൻ നിർബന്ധിതരായതെന്ന് ദുൽഖർ അറിയിച്ചു.
ബോബി–സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ ആണ് ചിത്രത്തിന്റെ നിർമാണം. ബോളിവുഡ് നടി ഡയാന പെന്റി, മനോജ് കെ. ജയൻ, ബിനു പപ്പു, സായികുമാർ, ദീപക് പറമ്പോൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.