പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ‘ഹൃദയം’ സിനിമയ്ക്ക് മികച്ച ബുക്കിങ്. ജനുവരി 21ന് 450ൽ അധികം സ്ക്രീനുകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ഓൺലൈൻ ബുക്കിങിലൂടെ പകുതിയലധികം കേന്ദ്രങ്ങളിലും ആദ്യ ദിവസത്തെ ടിക്കറ്റുകൾ വിറ്റുപോയി കഴിഞ്ഞു.
‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി‘നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തിൽ ദര്‍ശന രാജേന്ദ്രന്, കല്യാണി പ്രിയദര്ശന് എന്നിവരാണ് നായികമാരായി എത്തുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഹൃദയം, 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ചിത്രത്തിൽ കോളജ് പ്രണയവും സൗഹൃദവുമൊക്കെയാകും പ്രമേയം. അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്, വിജയരാഘവന് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്. 42 വര്‍ഷത്തിനു ശേഷം മെറിലാന്‍ഡ് സിനിമാ നിര്‍മാണത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം’ പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ‘ഹൃദയം’.