എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ പ്രീക്വൽ സീരീസ് ആറ് മാസത്തെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും പൂർത്തിയാക്കിയതിന് ശേഷം നെറ്റ്ഫ്ലിക്സ് ഉപേക്ഷിച്ചു. 150 കോടി രൂപയോളം മുടക്കി നിർമ്മിച്ച ‘ബാഹുബലി: ബിഫോർ ദി ബിഗിനിംഗ്’ എന്ന് പേരിട്ടിരുന്ന സീരീസാണ് ഉപേക്ഷിച്ചത്.

ഇതുവരെ ചിത്രീകരിച്ച ഭാഗങ്ങൾ ഇഷ്ടപ്പെടാത്തതാണ് സീരീസ് ഉപേക്ഷിക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ആനന്ദ് നീലകണ്ഠന്റെ “ദി റൈസ് ഓഫ് ശിവകാമിയുടെ” പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള സീരിസിൽ മഹിഷ്മതി സാമ്രാജ്യത്തിലേക്കുള്ള ശിവകാമി ദേവിയുടെ പ്രയാണമാണ് ഇതിവൃത്തം.