തീയറ്റുകളിൽ കാഴ്ചയുടെ പൂരപ്പറമ്പൊരുക്കിയ ടിനു പാപ്പച്ചന് ചിത്രം അജഗജാന്തരം ഒടിടി റിലീസിനു തയ്യാറാവുന്നു. ഡിസംബര്‍ 23നു തിയേറ്ററുകളില്‍ എത്തിയ ചിത്രം ഫെബ്രുവരി 25ന് സോണി ലിവിലൂടെ പ്രേക്ഷകരിലേക്കെത്തും. റിലീസ് ചെയ്ത് ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ തന്നെ ചിത്രം 25 കോടി കളക്ഷന്‍ നേടിയിരുന്നു.
ആന്റണി വര്‍ഗീസ്, അര്ജുന് അശോകന്, ചെമ്പന്‍ വിനോദ് , ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബുമോന് അബ്ദുസമദ്, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, കിച്ചു ടെല്ലസ്, ലുക്മാന്, ശ്രീരഞ്ജിനി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ക്ഷേത്രോത്സവം പശ്ചാത്തലമാക്കിയുള്ള ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് അജഗജാന്തരം. ഒരു ഉത്സവ പറമ്പിലേക്ക് ഒരു ആനയും പാപ്പാനും എത്തുന്നതും തുടര്‍ന്ന് അവിടെ നടക്കുന്ന സംഭവങ്ങളുമാണ് സിനിമയിലൊരുക്കിയിരിക്കുന്നത്. സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവുമാണ്.
ഛായാഗ്രഹണം ജിന്റോ ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു. കല-ഗോകുല്‍ദാസ്, മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-മഷര്‍ ഹംസ, സ്റ്റില്‍സ്-അര്ജ്ജുന് കല്ലിങ്കല്‍,ആക്ഷന്‍-സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രതീഷ് മൈക്കിള്‍, അസോസിയേറ്റ് ഡയറക്ടര്‍ കണ്ണന് എസ്.