അഞ്ജലി അമീർ നായികയാവുന്ന പുതിയ ചിത്രം ‘ബെർനാഡ്’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. അപ്പാനി ശരത് ആണ് നായകനായെത്തുന്നത്. താൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബെർനാഡ്’ എന്ന ക്യാപ്ഷനോടൊപ്പം പോസ്റ്റർ അപ്പനി ശരത്തും പങ്കുവെച്ചു ശരത് അപ്പാനി പറഞ്ഞു.
”ഞാൻ എന്റെ സർവ്വവും നൽകിയ പ്രകടനങ്ങളിലൊന്നാകും ഈ ചിത്രം. ബെർനാഡ് എന്ന വൈദഗ്ദ്ധ്യം നിറഞ്ഞ ഒരു കഥാപാത്രത്തെ ഈ സിനിമയിൽ കാണാൻ സാധിക്കും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കുന്നതിൽ വളരെ സന്തോഷം. പ്രോജക്റ്റിനെ പൂർണ്ണഹൃദയത്തോടെ പിന്തുണച്ച എല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.”
ദേവപ്രസാദ് നാരായണൻ കഥയും തിരക്കഥയും സംവിധാനവും സംഗീതവും ഒരുക്കുന്ന ചിത്രം, ബുദ്ധദേവ് സിനിമ പാർക്കിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. ഛായാഗ്രഹണം ലിജു മാത്യു, എഡിറ്റിങ് ജെറിൻ രാജു, ആർട്ട് വിപിൻ റാം, പ്രൊഡക്ഷൻ സിസൈനർ ഹരി വെഞ്ഞാറമൂട്, കളറിസ്റ്റ് മിഥുൻ, മേക്കപ്പ് രതീഷ് രവി, കോസ്റ്റ്യൂം ബിസ്നി ദേവപ്രസാദ്, ഡിസൈൻ പ്രേംജിത്ത് നടേശൻ എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ.