അപര്‍ണ ബാലമുരളിയെയും നീരജ് മാധവിനെയും നായിക നായകനാക്കി നവാഗതനായ ചാര്‍ലി ഡേവിസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “സുന്ദരി ഗാര്‍ഡൻസ്”ന്റെ പോസ്റ്റർ പുറത്തു വിട്ടു. താരങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്‍തത്. ‘സുന്ദരി ഗാര്‍ഡൻസ്’ ഉടൻ എത്തുമെന്നും അറിയിച്ചിരിക്കുകയാണ് താരങ്ങൾ.
ഇന്നലെ വാലന്റേയ്‍ൻസ് ഡേ ആശംസകള്‍ നേര്‍ന്നാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ താരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂരാണ്.

നെറ്റ്ഫ്ളിക്സിന്‍റെ ആന്തോളജി സിരീസ് ആയ “ഫീല്‍സ് ലൈക്ക് ഇഷ്‍കി”ലെ ഒരു ഭാഗത്തില്‍ നായകനായിട്ടായിരുന്നു നീരജ് മാധവ് അവസാനമായി എത്തിയത്. ഒടിടി റിലീസ് ആയി സൂര്യക്കൊപ്പം എത്തിയ സൂരറൈ പോട്ര് ആണ് അപര്‍ണ ബാലമുരളിയുടെ അവസാനമെത്തിയ ശ്രദ്ധേയ ചിത്രം.
അലന്‍സ് മീഡിയയുടെ ബാനറിൽ സംവിധായകന്‍ സലിം അഹമ്മദ് ആണ് ചിത്രത്തിന്റെ നിര്‍മാണം. കബീര്‍ കൊട്ടാരം, റസാക്ക് അഹമ്മദ് എന്നിവരാണ് സഹനിര്‍മ്മാണം. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് അല്‍ഫോന്‍സ് ജോസഫാണ്. സൗണ്ട് ഡിസൈന്‍ നിർവഹിച്ചിരിക്കുന്നത് പ്രശാന്ത് പി മേനോന്‍, സോണി തോമസ് എന്നിവര്‍ ചേർന്നാണ്. വസ്‍ത്രാലങ്കാരം ദിവ്യ ജോര്‍ജ്.