ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷം മോഹൻലാൽ ചിത്രം ‘ആറാട്ട്’ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. എട്ട് മണിയോടെ ആരംഭിച്ച ഫാൻസ് ഷോ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആരാധകര്‍ കാണാന്‍ ആഗ്രഹിച്ച മോഹന്‍ലാലാണ് ചിത്രത്തിലേതെന്നാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിന്റെ ആദ്യ പകുതിക്ക് തിയറ്ററുകളില്‍ ആവേശം തീര്‍ക്കാൻ സാധിച്ചുവെന്നും ഇവർ പറയുന്നു.
ആറാട്ട് ആവറേജ് ചിത്രമാണെന്നാണ് ഒരു പ്രേക്ഷകന് പറയുന്നത്. നരസിംഹം, ആറാം തമ്പുരാൻ തുടങ്ങിയ സിനിമകളിൽ മാസ്സും ഇമോഷണൽ സ്റ്റേക്കുകളും കൂട്ടിച്ചേർത്ത രഞ്ജിത്തിനെപ്പോലുള്ള എഴുത്തുകാരെ മിസ് ചെയ്യുന്നു എന്നും ആരാധകർ പറയുന്നു.
ലോകമെമ്പാടുമുള്ള 2700 സ്ക്രീനുകളിലാണ് ആറാട്ട് പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ മാത്രം 522 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ‘വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. ‘പുലിമുരുകന്’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടെയായിരിക്കും ആറാട്ട്.