മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമാകുന്ന ‘ആയിഷ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മഞ്ജു വാര്യർ തന്നെയാണ് തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. 7 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ 7 ഭാഷയിലുള്ള പോസ്റ്ററും താരം പങ്കുവച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷാ പതിപ്പുകളിലും എത്തുന്നു.
നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ്. സിനിമയുടെ ചിത്രീകരണം റാസഅല്ഖൈമയില് പുരോഗമിക്കുകയാണ്. പ്രഭുദേവയാണ് ചിത്രത്തിന്റെ കൊറിയോഗ്രഫി ചെയ്യുന്നത്.
ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍ ഫെദര്‍ ടച്ച് മൂവി ബോക്സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് , മൂവീ ബക്കറ്റ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി എന്നിവരാണ്.
ഛായാഗ്രഹണം വിഷ്ണു ശര്‍മ നിര്‍വഹിക്കുന്നു. എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി, കലാ സംവിധാനം മോഹന്‍ദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം റോണക്സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ് ബിനു ജി നായര്‍, ഗാന രചന ബി കെ ഹരിനാരായണന്, സുഹൈല്‍ കോയ. ശബ്ദ സംവിധാനം വൈശാഖ്, നിശ്ചല ചിത്രം രോഹിത് കെ സുരേഷ്. ലൈന്‍ പ്രൊഡ്യൂസര്‍ റഹിം പി എം കെ. പ്രൊഡക്ഷന്‍ കണ്ട്രോളര് റിന്നി ദിവാകര്‍. ഖത്തര്‍ വിഷന്‍ ഗ്രൂപ്പ് എം ഡി നൗഫല്‍ എന്‍ എം സന്നിഹിതനായിരുന്നു. ചിത്രത്തിന്റെ ഇന്ത്യയിലെ ചിത്രീകരണം ഡല്‍ഹി, ബോംബെ എന്നിവിടങ്ങളില്‍ നടക്കും.