റാണ ദഗുബാട്ടിയുടെ ജന്മദിനമായ ഇന്ന് താരത്തിന് ആശംസയറിയിച്ചുകൊണ്ട് അയ്യപ്പനും കോശിയുടെ തെലുങ്ക് പതിപ്പ് ‘ഭീംല നായകി’ന്റെ പുതിയ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ബിജു മേനോന് അവതരിപ്പിച്ച അയ്യപ്പന് നായര്‍ എന്ന കഥാപാത്രമായി പവന് കല്യാണും പ്രിത്വിരാജ് അവതരിപ്പിച്ച കോശിയായി റാണ ദഗുബാട്ടിയും എത്തുന്ന ചിത്രം ജനുവരി 12നാണ് പ്രദര്‍ശനത്തിനെത്തുക.
ഗൗരി നന്ദ അവരിപ്പിച്ച കണ്ണമ്മ എന്ന കഥാപാത്രമായി എത്തുന്നത് നിത്യ മേനോന് എത്തുന്നത്. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം സിത്താര എന്റര്‍റ്റെന്‍മെന്റ്സാണ് നിര്‍മ്മിക്കുന്നത്.
2020ലാണ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ ബിജു മേനോന്, പൃഥ്വിരാജ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സച്ചി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സുദീപ് എലമനം ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചത് ജേക്ക്സ് ബിജോയ് ആണ്. അഞ്ച് കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ബോക്സ് ഓഫീസ് വരുമാനം 52 കോടിയായിരുന്നു.