ആരാധകർ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം “ഭീഷ്മ പർവ്വം” ഇന്നാണ് തീയറ്ററുകയിലേക്ക് എത്തിയത്. സിനിമ പുറത്തിറങ്ങി ആദ്യ ഷോകൾ പൂർത്തിയാകുമ്പോൾ കിട്ടുന്ന ഏറ്റവും പുതിയ വാർത്ത , ചിത്രത്തിന് മികച്ച പ്രതികരണമാണ് എന്നാണ്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തിൽപെടുന്നതാണ് ഭീഷ്മ പർവ്വം. ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.
അമൽ നീരദിന്റേയും മമ്മൂട്ടിയുടേയും വലിയ ഹിറ്റായി മാറിയ ബിഗ് ബി പുറത്തിറങ്ങി 14 വർഷത്തിനു ശേഷമാണ് അമൽ നീരദും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്നത് എന്നതാണ് ചിത്രത്തിൻറെ ഹൈലൈറ്റ്. ബിഗ് ബിയുടെ തുടർച്ചയായ ‘ബിലാൽ’ പ്രഖ്യാപിച്ചിരുന്നു എങ്കിലും കോവിഡ് കൂടിയ പശ്ചാത്തലത്തിലാണ് ബിലാൽ മാറ്റി വെച്ച് ഭീഷ്മ പർവ്വം പ്രഖ്യാപിക്കപ്പെട്ടത്. അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്.
Bheeshma Parvam First Half Theatre Response #BheeshmaParvam #Bheeshmaparavam #Mammookka @mammukka @AmalNeeradFans pic.twitter.com/azPqMYGM8c#BheeshmaParvam
— Derik Abraham 😍 (@Rajasek59729350) March 3, 2022
Terrific Terrific Terrific 😎🔥🔥🔥
Mind blowing Second half 🤛 Fight sequence are lit , Mammukka , Soubin 🔥Revenge mode is a perfect Azhinjaattam . #AmalNeerad Take a bow 👏BlockBuster 💯 #BheeshmaParvam
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥— Derik Abraham 😍 (@Rajasek59729350) March 3, 2022
#BheeshmaParvam അടിച്ചു മക്കളെ ഒരു ഒന്നൊന്നര ബ്ലോക്ക് ബസ്റ്റർ 👑🔥🔥
— Vishnu Sugathan (@vichu369) March 3, 2022
മൈക്കിളപ്പൻ പൊളിച്ചടുക്കി 🤩🤩
പടം എന്ത് കൊണ്ട് കാണണം എന്ന് ചോദിച്ചാൽ.. 😎 ഒന്ന് ടിക്കറ്റ് എടുത്ത് നോക്ക് 🔥🔥🔥🔥
Mega Blockbuster 😎❤️ From @mammukka & #AmalNeerad 💪💪💪
ഞങ്ങൾ ആറാടുകയാണ് 🤩🔥❤️ pic.twitter.com/zIZyMF8OZb
നീണ്ട മുടിയും താടിയുമായി മാസ്സ് ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, തബു, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആനന്ദ് സി ചന്ദ്രനാണ് ക്യാമറ. വിവേക് ഹർഷൻ എഡിറ്റിങ്ങും സുഷിൻ ശ്യാം സംഗീതവും നിർവഹിക്കുന്നു.