ദുൽഖർ നായകനാകുന്ന ചിത്രം ‘സല്യൂട്ടി’ന് റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ എൻട്രി ലഭിച്ചു. ഫൈനൽ സെലക്ഷന് മുൻപ് ചിത്രം കണ്ട ജൂറി റോഷൻ ആൻഡ്രൂസിന്റെ സംവിധാന മികവിനും ദുൽഖർ സൽമാന്റെ മികച്ച അഭിനയത്തിനും അഭിനന്ദനം ലഭിക്കുകയും ചെയ്തു. റോഷൻ ആൻഡ്രൂസ് – ബോബി സഞ്ജയ് കൂട്ടുകെട്ടിൽ പിറക്കുന്ന ആദ്യ ദുൽഖർ ചിത്രമാണ് ‘സല്യൂട്ട്’. ജനുവരി 14ന് ചിത്രം തീയറ്ററുകളിലെത്തും. ദുൽഖറിന്റെ കഥാപാത്രം അന്വേഷിക്കുന്ന ഒരു കേസും, അതിനെ ചുറ്റിപ്പറ്റിയുളള സംഭവവികാസങ്ങളുമായിരിക്കും സിനിമയുടെ ഇതിവൃത്തം എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. മുംബൈ പൊലീസ് പോലെയുള്ള ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള റോഷൻ ആൻഡ്രൂസിന്റെ മറ്റൊരു മികച്ച സിനിമ ആയിരിക്കും സല്യൂട്ട് എന്ന ഉറപ്പ് ട്രെയിലറിന് കിട്ടിയ സ്വീകാര്യതയിൽ നിന്നും വ്യക്തമാണ്.
ദുല്‍ഖര്‍ സല്മാന് പൊലീസ് വേഷത്തില്‍ എത്തുന്ന ആദ്യ ചിത്രമാണിത്. അരവിന്ദ് കരുണാകരന് എന്നാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ പേര്.റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടിന്റെ ഷൂട്ട് കൊല്ലം, തിരുനനന്തപുരം, കാസര്‍കോട്, ഡല്‍ഹി എന്നിവിടങ്ങളില്‍ വെച്ചാണ് നടന്നത്. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയന്, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പന്, ബിനു പപ്പു, അലന്‍സിയര്‍, വിജയകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.