ശക്തമായ കഥാവതരണത്തിലൂടെ സിനിമ നിരൂപകർക്കിടയിൽ ചർച്ചാവിഷയമായ പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്നു. മാമന്നൻ എന്നാണ് ചിത്രത്തിന്റെ പേര്. ഉദയനിധി സ്റ്റാലിൻ നായകനാകുന്ന സിനിമയിൽ കീർത്തി സുരേഷ് ആണ് നായിക. ശക്തമായ കഥാപാത്രവുമായി വടിവേലുവും അഭിനയിക്കുന്നു.
സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കുന്ന ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത് എ.ആർ. റഹ്മാൻ ആണ്. തേനി ഈശ്വർ ആണ് ഛായാഗ്രഹണം.

2017 ൽ വേലൈക്കാരൻ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് തമിഴിൽ എത്തുന്നത്. പിന്നീട് വിജയ് സേതുപതിക്കൊപ്പം സൂപ്പർ ഡീലക്സ് എന്നൊരു ചിത്രത്തിലും അഭിനയിച്ചു. കഴിഞ്ഞ വർഷം ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയ അല്ലു അർജുൻ ചിത്രം ‘പുഷ്പ’യിലൂടെ താരം തെലുങ്കിലും അരങ്ങേറ്റം നടത്തിയിരുന്നു.