തെന്നിന്ത്യൻ താരം ധനുഷ്(Dhanush) അഭിനയിക്കുന്ന ഹോളിവുഡ് ചിത്രം”ദ് ഗ്രേ മാനി”ലെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ചോരയൊലിപ്പിച്ച് കാറിന് മുകളിൽ നിൽക്കുന്ന ആക്ഷൻ ലുക്കിലാണ് താരത്തെ കാണുന്നത്. താരം തന്നെയാണ് ചിത്രം പങ്കുവച്ചത്. വൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലാണ് ധനുഷ്(Dhanush) എത്തുന്നത്.
അവഞ്ചേർസ് സംവിധായകർ റൂസോ സഹോദരങ്ങൾ ഒരുക്കുന്ന ചിത്രം ആക്ഷൻ എന്റർടെയ്നറാണ്. സൂപ്പർ താരങ്ങളായ ക്രിസ് ഇവാൻസിനും റയാൻ ഗോസ്ലിങിനും ധനുഷി(Dhanush)നൊപ്പം ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നെറ്റ്ഫ്ളിക്സ് നിർമിക്കുന്ന “ദ് ഗ്രേ മാൻ” ചിത്രം ജൂലൈ 22ന് നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്യുക.
The gray man #TheGrayMan @NetflixFilm July 22nd on Netflix @Russo_Brothers pic.twitter.com/yAXte77C2G
— Dhanush (@dhanushkraja) April 26, 2022
വാഗ്നർ മൗറ, ജെസീക്ക ഹെൻവിക്, ജൂലിയ ബട്ടർസ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. 2009ൽ മാർക്ക് ഗ്രീനി എഴുതിയ “ദ് ഗ്രേ മാൻ” എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം എടുത്തിക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണിത്. ധനുഷി(Dhanush)ന്റെ കഥാപാത്രത്തെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടില്ല.