അനൂപ് മേനോന്റെ സംവിധാനത്തിൽ സുരഭി ലക്ഷ്മി കേന്ദ്രകഥാപാത്രമാകുന്ന ‘പദ്മ’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കാണാതെ കണ്ണിനുള്ളിൽ’ എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. കെ എസ് ഹരിശങ്കർ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ തിട്ടപ്പെടുത്തിയിരിക്കുന്നത് അനൂപ് മേനോനാണ്. വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് നിനോയ് വർഗീസാണ്.

അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് മേനോൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് അനൂപ് മേനോൻ തന്നെയാണ്. അനൂപ് മേനോനും ചിത്രത്തിൽ മറ്റൊരു കേന്ദ്രകഥാപാത്രമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ശങ്കർ രാമകൃഷ്ണൻ, മെറീന മൈക്കിൾ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
മഹാദേവൻ തമ്പിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രൊഡക്ഷൻ ഡിസൈനർ ബാദുഷ, കല ദുൻദു രഞ്ജീവ്, എഡിറ്റർ സിയാൻ ശ്രീകാന്ത്, സംഗീതം നിനോയ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ അനിൽ ജി, ഡിസൈൻ ആന്റണി സ്റ്റീഫൻ, വാർത്ത പ്രചരണം പി.ശിവപ്രസാദ് എന്നിവരാണ് അണിയറ പ്രവർത്തകർ.