1998ൽ റിലീസ് ചെയ്ത ജെര്‍മൻ സിനിമയായ റണ്‍ ലോല റണ്ണിന്റെ ഹിന്ദി റീമേക്കായ ‘ലൂപ്പ് ലപേടെ’യുടെ ട്രെയ്ലർ പുറത്തുവിട്ടു. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്ലർ റിലീസ് ചെയ്തത്. തപ്സി പന്നു കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ഫെബ്രുവരി നാലിന് നെറ്ഫ്ലിക്സിൽ സ്ട്രീമിങ്ങ് ആരംഭിക്കും.
തന്റെ കാമുകനെ രക്ഷിക്കുവാൻ വേണ്ടി പണമുണ്ടാക്കാനുള്ള ലോല എന്ന പെൺകുട്ടിയുടെ ശ്രമങ്ങളായിരുന്നു റൺ ലോല റണ്ണിന്റെ കഥ.
ഫ്രാങ്ക പോറ്റെന്റേ അവതരിപ്പിച്ച ലോല എന്ന കഥാപാത്രത്തെ ആയിരിക്കും ചിത്രത്തിൽ തപ്സി അവതരിപ്പിക്കുന്നത്. മോറിറ്റ്സ് അവതരിപ്പിച്ച കാമുക കഥാപാത്രമായെത്തുന്നത് താഹിര്‍ രാജാണ്. ആകാശ് ഭാട്ടിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സോണി പിക്ചേഴ്സും എലിപ്സിസ് എന്റെർറ്റൈന്മെന്റും ആയുഷ് മഹേശ്വരിയും ചേർന്നാണ് സിനിമയുടെ നിർമ്മാണം.