ഫെബ്രുവരി നാലാം തീയതി മുതല്‍ നടത്താനിരുന്ന 26-മത് അന്താരാഷ്ട്ര ചലച്ചിത്ര മേള(IFFK) മാറ്റി വച്ചതായി മന്ത്രി സജി ചെറിയാന് അറിയിച്ചു. കൊവിഡ് വ്യാപനം ദൈന്യംദിനംകൂടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കൊവിഡ് സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതിനനുസരിച്ചു മേള നടത്തുമെന്നും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.