ഹിറ്റ് ചിത്രം ഡ്രൈവിങ്ങ് ലൈസൻസിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന വേഷത്തിലെത്തുന്ന “ജന ഗണ മന”യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 28ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
2018ൽ പുറത്തിറങ്ങിയ ക്വീൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകൻ ഡിജോ ജോസ് ആൻറണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിൻറെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് ഷറീസ് മുഹമ്മദാണ്.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ, അൽഫോൺസ് പുത്രന്റെ സംവിധാനത്തിലൊരുങ്ങുന്ന ഗോൾഡ്, ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം തുടങ്ങിയവയാണ് പൃഥ്വിരാജിന്റെ മറ്റ് പുതിയ പ്രോജക്ടുകൾ.