“ജാന്‍ എ മന്നിന്റെ” വിജയത്തിന് ശേഷം പുതിയ നായകവേഷവുമായി ബേസില്‍ ജോസഫ് ചിത്രം എത്തുന്നു . ‘ജയ ജയ ജയ ജയ ഹേ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദര്‍ശന രാജേന്ദ്രനാണ് ബേസിലിനു നായികയായി എത്തുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ജയ ജയ ജയ ജയ ഹേ’.
വിപിന്‍ ദാസിന്റെ സംവിധാനത്തിൽ വരുന്ന ചിത്രം നിർമിക്കുന്നത് ബേസിലിന്റെ ‘ജാനേമന്’ എന്ന ചിത്രം നിര്‍മിച്ച ചിയേഴ്സ് എന്റർടൈൻമെന്റ് തന്നെയാണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ടൈറ്റില്‍ പോസ്റ്റര്‍ മാത്രമാണ് പ്രഖ്യാപനത്തിന്റെ ഭാഗമായി പുറത്തിറക്കിയിരിക്കുന്നത്.
അതേസമയം, വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഹൃദയമാണ് അവസാനമായി റിലീസ് ചെയ്ത ദര്‍ശനയുടെ ചിത്രം. ജനുവരി 21നാണ് ചിത്രം തിയേറ്ററില്‍ എത്തിയത്. പ്രണവ് മോഹന്‍ലാലാണ് നായകന്. കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രമാണ്. വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിച്ചത്.