ബംഗ്ലാദേശിലെ ധാക്കാ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഏഷ്യന്‍ മത്സര വിഭാഗത്തില്‍ ജയസൂര്യ മികച്ച നടന്‍. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ‘സണ്ണി’ എന്ന ചലച്ചിത്രത്തിലെ മികച്ച അഭിനയമാണ് ജയസൂര്യയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണ് ‘സണ്ണി’.

കോവിഡ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഒരേയൊരു കഥാപാത്രം മാത്രമാണുള്ളത്. എഴുപത് രാജ്യങ്ങളില്‍ നിന്നുള്ള 220 ഓളം സിനിമകളാണ് പല വിഭാഗങ്ങളിലായി മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച, റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാരം നേടിയ തമിഴ് സിനിമ ‘കൂഴങ്ങള്‍’ മികച്ച ഫീച്ചര്‍ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു.
