മലയാളത്തോടും മലയാളികളോടും എന്നും സ്നേഹം വെച്ച് പുലർത്തുന്ന ബോളിവുഡ് അഭിനേതാവാണ് ജോൺ എബ്രഹാം. ഇപ്പോൾ മലയാളത്തിലേക്ക് ചുവടുവയ്ക്കാനുള്ള തയാറെടുപ്പിലാണ് താരം. അഭിനേതാവായിട്ടല്ല, നിർമാതാവായിട്ടാണ് ജോൺ എബ്രഹാമിന്റെ അരങ്ങേറ്റം. താരം ആദ്യമായി നിർമിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കൊച്ചിയിൽ നടന്ന പരിപാടിയിൽ വെച്ച് താരം പുറത്തിറക്കി. .
മൈക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിഷ്ണു ശിവപ്രസാദ് ആണ് സംവിധാനം ചെയ്യുന്നത്. ജോണ്‍ എബ്രഹാമിന്റെ നിര്‍മാണക്കമ്പനിയായ ജെ.എ. എന്റർടൈൻമെന്റാണ് നിര്‍മിക്കുന്നത്. മലയാളത്തിലെ യുവനായിക അനശ്വര രാജനാണ് ചിത്രത്തിൽ നായികയാവുന്നത്. പുതുമുഖം രഞ്ജിത്ത് സജീവാണ് നായകനായി എത്തുന്നത്. ജോൺ എബ്രഹാം മുഖ്യാതിഥി ആയി എത്തിയ പരിപാടിയിൽ അഭിനേതാക്കളും അണിയറ പ്രവർത്തകരും പങ്കെടുത്തു.
ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്, അഭിരാം, സിനി എബ്രഹാം തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ കഥ ആഷിഖ് അക്ബര്‍ അലിയുടേതാണ്. ഛായാഗ്രഹണം രണദീവെയും എഡിറ്റിങ് വിവേക് ഹര്‍ഷനുമാണ്. സംഗീതസംവിധാനം രഥന്, കലാസംവിധാനം – രഞ്ജിത് കൊതേരി. വിക്കി ഡോണര്‍, മദ്രാസ് കഫെ, പരമാണു, ബാട്ല ഹൗസ് തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചത് ജെ.എ. എന്റർടൈൻമെന്റാണ്.