ഒരു ഗ്രാമത്തിലെ അവസാന കർഷകന്റെ ജീവിതവുമായി കാക്കമുട്ടൈ എന്ന ചിത്രത്തിന് ശേഷം എം. മണികണ്ഠൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കടൈസി വിവസായി. വിജയ് സേതുപതി മുഖ്യവേഷത്തിലെത്തിയ “കടൈസി വിവസായി” ഓ.ടി.ടിയിൽ പ്രദർശനത്തിനെത്തുകയാണ്. ഈ മാസം 11-ന് സോണി ലിവിലൂടെയാണ് ചിത്രം ഓ.ടി.ടി.യിലെത്തുക. നല്ലാണ്ടി എന്ന കർഷകനും യോഗി ബാബുവും ചിത്രത്തിൽ പ്രധാനവേഷങ്ങളിലുണ്ട്.
സംവിധായകൻ തന്നെയാണ് ചിത്രം നിർമിച്ചതും ഛായാഗ്രഹണം ചെയ്തതും. സന്തോഷ് നാരായണനും റിച്ചാർഡ് ഹാർവിയും ചേർന്നാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് വരികളെഴുതിയിരിക്കുന്നത് അറിവ് ആണ്. ബി. അജിത് കുമാർ എഡിറ്റിങ്ങും തോട്ട തരണി കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു.

ആർട്ടിസ്റ്റ്സ് കൂപ്പെ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹായത്തോടെ ട്രൈബൽ ആർട്സ് പ്രൊഡക്ഷനാണ് കടൈസി വിവസായിയുടെ നിർമാണം. ചിത്രം അവതരിപ്പിച്ചിരിക്കുന്നത് വിജയ് സേതുപതിയാണ് .