ആരാധകരെ അമ്പരിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി കങ്കണ റണൗട്ട്. താൻ അവതാരകയായെത്തുന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലാണ് കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവം തുറന്നുപറഞ്ഞ് നടി കങ്കണ റണൗട്ട്(Kangana Ranaut) വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
” കുട്ടികൾക്ക് മോശമായ രീതിയിൽ സ്പർശനമേൽക്കേണ്ടി വരുന്നുണ്ട്. ചെറുപ്പത്തിൽ എനിക്കും സംഭവിച്ചിട്ടുണ്ട്. നാട്ടിൽത്തന്നെയുള്ള ഒരു പയ്യൻ എന്നെ മോശം രീതിയിൽ സ്പർശിക്കുമായിരുന്നു. കുട്ടിയായതുകൊണ്ട് അന്ന് എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിഞ്ഞില്ല. കുടുംബം എത്ര കരുതിയാലും ഇങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കുട്ടികൾക്ക് കടന്നുപോകേണ്ടിവരുന്നുണ്ട്.
പ്രതിവർഷം നിരവധി കുട്ടികൾക്കാണ് മറ്റുള്ളവരിൽ നിന്ന് ലൈംഗിക ചുവയോടെയുള്ള പെരുമാറ്റങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നതെന്ന് കങ്കണ പറഞ്ഞു. പക്ഷേ പലരും ഇത് പൊതു ഇടത്തിൽ തുറന്നുപറയാൻ തയ്യാറാവുന്നില്ല.”–കങ്കണ (Kangana Ranaut) പറഞ്ഞു.
ആറു വയസ്സുള്ളപ്പോൾ ലൈംഗികപീഡനം ഏൽക്കേണ്ടിവന്നുവെന്ന് റിയാലിറ്റി ഷോയിലെ മത്സരാർഥി വെളിപ്പെടുത്തിയപ്പോഴാണ് തനിക്കും സമാനമായ അനുഭവം നേരിടേണ്ടി വന്നുവെന്ന് കങ്കണ(Kangana Ranaut) പറഞ്ഞത്.