മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റവുമായി തമിഴ് സംവിധായകന് കാര്‍ത്തിക് സുബ്ബരാജ് (Karthick Subbaraj). അറ്റെന്‍ഷന്‍ പ്ലീസ്, ഫ്രീഡം ഫൈറ്റ് ആന്തോളജിയിലെ പ്ര തൂ മു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിതിന് ഐസക് സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മ്മാതാവായി കാര്‍ത്തിക്ക് മലയാളത്തില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നത്.
സംവിധാനം, തിരക്കഥ, നിര്‍മ്മാണം എന്നീ മേഖലകളില്‍ സജീവമായ കാര്‍ത്തിക് സുബ്ബരാജ്(Karthick Subbaraj) 2012ല്‍ പുറത്തിറങ്ങിയ ‘പിസ’ എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്കെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും കാര്‍ത്തിക്കിന്റേത് തന്നെയായിരുന്നു. പിന്നീത് ജിഗര്‍തണ്ട, പേട്ട, ജഗമേ തന്തിരം, മഹാന് തുടങ്ങി പത്ത് സിനിമകളുടെ തിരക്കഥയെഴുതി സംവിധാനം ചെയ്ത കാർത്തിക്ക് ആറ് സിനിമകള്‍ നിര്‍മ്മിച്ചു.
‘രേഖ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കാര്‍ത്തിക് സുബ്ബരാജി(Karthick Subbaraj)ന്റെ സ്റ്റോണ്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കും. സ്റ്റോണ്‍ ബഞ്ച് പ്രൊഡക്ഷന്‍സിന്റെ ആദ്യ മലയാള സംരംഭം കൂടിയാണിത്. രേഖയുടെ ചിത്രീകരണം ഏപ്രില്‍ 25ന് കൊച്ചിയില്‍ ആരംഭിക്കും. രേഖ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിന്‍സി അലോഷ്യസ് ആണ്. വിഷ്ണു ഗോവിന്ദ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. കാസര്‍ഗോഡ് നടക്കുന്ന ഒരു കഥയാണ് ചിത്രത്തിന്റെ പ്രമേയം.