മലയാളത്തിലെ എക്കാലത്തെയും മികച്ച നായികയിൽ ഒരാളായ നടി കാവേരി നിർമ്മാണവും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരുങ്ങുന്നു. ബഹുഭാഷ ത്രില്ലര്‍ ആയ ചിത്രത്തിൽ ചേതൻ ചീനുവാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. കാവേരി തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടതു.
സുഹാസിനി മണിരത്‍നം, സിദ്ധി, ശ്വേത, രോഹിത് മുരളി, ശ്രീകാന്ത് തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മലയാളം, തെലുങ്ക്, കന്നഡ്, തമിഴ് എന്നീ ഭാഷകളിലായാണ് എത്തുക. ശക്തി ശരവണൻ, ആല്‍ബി ആന്റണി എന്നിവർ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം അച്ചുരാജാമണി ആണ്. ചിത്രത്തിന്റെ പിആര്‍ഒ മഞ്‍ജു ഗോപിനാഥ് ആണ് നിർവഹിക്കുന്നത്. കെ2കെ പ്രോഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുക.

കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികളില്‍ ബാലതാരമായിട്ടായിരുന്നു കാവേരി ആദ്യം ശ്രദ്ധേയയായത്. തെന്നിന്ത്യൻ ഭാഷാ സിനിമകളില്‍ നായികയായും സഹ നടിയായുമൊക്കെ കാവേരി മികവ് കാട്ടി. മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാര്‍ഡും മികച്ച നടിക്കുള്ള ആന്ധ്രാ സര്‍ക്കാരിന്റെ നന്ദി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.