ഹിറ്റുകളുടെ കൂടെ മറ്റൊരു ഹിറ്റായി മാറിയ ചിത്രമാണ് ലോകെഷിന്റെ സംവിധാനത്തിൽ ഒരുങ്ങിയ “മാസ്റ്റർ”. സൂപ്പർ ഹിറ്റായി മാറിയ മാസ്റ്ററിനു ശേഷം ലോകേഷ് കനകരാജും ഇളയദളപതി വിജയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് “ദളപതി 67” എന്ന് പേരിട്ടിരിക്കുന്ന ചിത്രം. 2022 അവസാനത്തോടെ ആയിരിക്കും ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക.
പതിവ് വിജയ ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്ഥമായി നായികയോ ഗാനരംഗങ്ങളോ ഇല്ലാതെ ആയിരിക്കും സിനിമ ഒരുക്കുന്നത് എന്നാണ് സൂചനകൾ. വിജയ് സിനിമകളുടെ ഓഡിയോ റൈറ്റുകൾ സ്വപ്നതുല്യമായ വിലയ്ക്കാണ് വിറ്റു പോകാറ്, അതുപോലെതന്നെ സിനിമ റിലീസ് പോലെ പോലെ ആരാധകർ ആഘോഷമാക്കാൻ ഉള്ളതാണ് വിജയചിത്രങ്ങളുടെ ഓഡിയോ ലോഞ്ചും. ഇവയൊന്നും ഇല്ലാതെ ആദ്യമായാണ് ഒരു വിജയചിത്രം ഒരുങ്ങുന്ന എന്നതിൽ അതിൽ ആകാംക്ഷയിലും കൗതുകത്തിലുമാണ് സിനിമാ പ്രേമികളും ആരാധകരും.
ലോകേഷിന്റെ മുൻ ചിത്രങ്ങളായ മാനഗരത്തിലും കൈതിയിലും ഗാനങ്ങളോ നായികമാരോ ഉണ്ടായിരുന്നില്ല. അതുപോലെ തന്നെയാവും ഒരുപക്ഷെ വിജയ് ചിത്രമായ “ദളപതി 67നും” ഒരുങ്ങുക. പൂർണ്ണമായും ഒരു ആക്ഷൻ ത്രില്ലറായിരിക്കും “ദളപതി 67” എന്നാണ് സൂചനകൾ.
വിജയുടെതായി റിലീസിന് തയ്യാറെടുക്കുകന്നത് നെൽസൺ സംവിധാനം ചെയ്ത് സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ബീസ്റ്റ് എന്ന വമ്പൻ ബജറ്റ് ചിത്രമാണ്. ഈ ചിത്രത്തിന് ശേഷം, വിജയ് തമിഴ്-തെലുങ്ക് ഭാഷകളിൽ ഒരുങ്ങുന്ന “ദളപതി 66” ൽ അഭിനയിക്കും അതിനുശേഷമാവും “ദളപതി 67” ൽ ജോയിൻ ചെയ്യുക. തെലുങ്കിലെ ഹിറ്റ് സംവിധായകൻ വംശി പൈഡിപ്പള്ളി ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് ദിൽ രാജുവാണ് , ഇത് വിജയുടെ ആദ്യ നേരിട്ടുള്ള തെലുങ്ക് ചിത്രമാണ്.