സുരാജ് വെഞ്ഞാറമ്മൂടിനെ കേന്ദ്രകഥാപാത്രമാക്കി ബാഷ് മുഹമ്മദ് കഥയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രം “ലവ് ജിഹാദ്”ന്റെ ടീസർ പുറത്ത്. ടീസറിൽ ലെനയും സിദ്ധിക്കുമാണ് എത്തിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അഭിനയിക്കുന്നത്. ലവ് ജിഹാദിന്റെ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ ഇടം നേടിയിരുന്നു.
സുരാജിന് പുറമെ സിദ്ദിഖ്, ഗായത്രി അരുൺ, മീര നന്ദൻ , ലെന തുടങ്ങിയവർ സിനിമയിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ലുക്കാ ചുപ്പി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ബാഷ് മുഹമ്മദ്. ശീഅജ് ബാഷ് നിർമ്മിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് സംവിധായകനും ശ്രീകുമാർ അറയ്ക്കലും ചേർന്നാണ്. എഡിറ്റിംഗ്- മനോജ്, ഛായാഗ്രഹണം- പ്രകാശ് വേലായുധൻ, സംഗീതം- ഷാൻ റഹ്മാൻ, വരികൾ- ഹരിനാരായണൻ തുടങ്ങിയവരാണ് അണിയറപ്രവർത്തകർ.