സ്റ്റൈലിഷ് ലുക്കിൽ ‘ഗാന്ധി മഹാനായി’ ചിയാന്‍ വിക്രവും മാസ്സ് ലുക്കിൽ ‘ദാദയായി’ മകന് ധ്രുവ് വിക്രവും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘മഹാന്റെ’ ട്രൈലെർ പുറത്തിറങ്ങി. കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന മഹാൻ ഒരു ഗ്യാങ്സ്റ്റർ ചിത്രമായിരിക്കും. അധ്യാപകനായി പ്രത്യക്ഷപ്പെടുന്ന വിക്രം ചൂതാട്ടത്തിലൂടെ ഗ്യാങ്സ്റ്റർ ആവുന്നതാണ് കഥ.
വിക്രമിന്റെ 60ാമത്തെ ചിത്രം കൂടിയാണ് മഹാന്. ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ ചിത്രമാണ് മഹാന്. സിമ്രാൻ, ബോബി സിംഹ, വാണി ഭോജൻ, സനന്ത് എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഫെബ്രുവരി 10ന് ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസിനെത്തും.