‘ഗാന്ധി മഹാനായി’ ചിയാന്‍ വിക്രവും ‘ദാദയായി’ മകന് ധ്രുവ് വിക്രവും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘മഹാന്റെ’ ടീസര്‍ പുറത്ത്. കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിലാണ് മഹാൻ തീയറ്ററുകളിലേക്ക് എത്തുന്നത്. ‘ഗാന്ധി മഹാനായി’ വിക്രം നിറഞ്ഞുനില്ക്കുന്ന ടീസറിന്റെ അവസാനമാണ് ധ്രുവിനെ കാണാനാകുക.
ഗുണ്ടയായി ടീസറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഗാന്ധി മഹാന് എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ദാദാ എന്ന കഥാപാത്രത്തെ ധ്രുവ് അവതരിപ്പിക്കുന്നു. വിക്രമിന്റെ 60ാമത്തെ ചിത്രം കൂടിയാണ് മഹാന്. ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ ചിത്രമാണ് മഹാന്. സിമ്രാൻ, ബോബി സിംഹ, വാണി ഭോജൻ, സനന്ത് എന്നിവരും ചിത്രത്തില്‍ മറ്റുപ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഫെബ്രുവരി 10ന് ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസിനെത്തും.