വിക്രവും മകൻ ധ്രുവും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രം ‘മഹാൻ’ ഫെബ്രുവരി 10ന് പുറത്തിറങ്ങും. വിക്രത്തിന്റെ 60-മത്തെ സിനിമ കൂടിയായ ‘മഹാൻ’ ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിമ്രാൻ, ബോബി സിംഹ, വാണി ഭോജൻ, സനന്ത് എന്നിവരും ചിത്രത്തിൽ മറ്റുപ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.
മഹാന്റെ ഡിജിറ്റൽ അവകാശങ്ങൾ മാത്രമാണ് വിറ്റുപോയത് എന്നും സിനിമ ഒടിടി റിലീസ് ചെയ്യില്ലെന്നും വാർത്തകൾ മുൻപ് വന്നിരുന്നു. എന്നാൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുമായി ചർച്ചകൾ നടത്തിയെന്ന് പിന്നീട് സ്ഥിരീകരിച്ചു.