‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ വിജയത്തിന് ശേഷം ഡിനോയ് പൗലോസ് രചന നിർവഹിച്ചു നായകനായി പ്രത്യക്ഷപ്പെടുന്ന പത്രോസിന്റെ പടപ്പുകൾ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ഒരു മുഴുനീള കോമഡി എന്റർടൈനറായിട്ടാവും ചിത്രം ജനങ്ങളിലേക്ക് എത്തുക. പത്രോസിൻ്റെയും മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ഡിനോയ് പൗലോസ്, ഷറഫുദ്ദീൻ, നസ്ലെൻ, ഗ്രേയ്സ് ആൻ്റണി, രഞ്ജിത മേനോൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
മരിക്കാർ എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം നവാഗതനായ അഫ്സൽ അബ്ദുൽ ലത്തീഫ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിനായി ജെയ്ക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്നു.
ഛായാഗ്രഹണം- ജയേഷ് മോഹൻ, ചിത്രസംയോജനം ആൻഡ് ക്രീയേറ്റീവ് ഡയറക്ഷൻ- സംഗീത് പ്രതാപ്, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, കലാ സംവിധാനം- ആഷിക് എസ്, ചമയം- സിനൂപ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അതുൽ രാമചന്ദ്രൻ, സൗണ്ട്ഡിസൈൻ- ധനുഷ് നായർ, വസ്ത്രാലങ്കാരം- ശരണ്യ ജീബു, പിആർഒ- ആതിര ദിൽജിത്ത്.