സോണി ലൈവിലൂടെ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘പുഴു’ ഡയറക്ട് ഒടിടി റിലീസിന് ഒരുങ്ങുന്നു. റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല. മമ്മൂട്ടിയും പാര്‍വതിയും കേന്ദ്രകഥാപാത്രമാക്കി എത്തുന്ന ചിത്രത്തിന്റെ ടീസറിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂട്ടി നെഗറ്റീവ് റോളിലോ എന്ന് തരത്തിലുള്ള ചര്‍ച്ചകളും സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു.
ഉണ്ടക്ക് ശേഷം ഹര്‍ഷാദ് കഥയെഴുതുന്ന ചിത്രമാണ് ‘പുഴു’. നവാഗതയായ റത്തീന ഷര്‍ഷാദാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. സിന് സില് സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും.
നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന് തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. തേനി ഈശ്വറാണ്. പേരന്പ്, ധനുഷ് ചിത്രം കര്ണ്ണന്, അച്ചം യെന്‍പത് മടമയാടാ, പാവൈ കഥൈകള്‍ തുടങ്ങിയ ചിത്രങ്ങളുടെ കാമറ കൈകാര്യം ചെയ്ത തേനി ഈശ്വരാണ് ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.