മഞ്ജു വാര്യറെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ആമിർ പള്ളിക്കാൽ സംവിധാനം ചെയ്യുന്ന ഇന്തോ-അറബിക് ചിത്രം “ആയിഷ”യുടെ ചിത്രീകരണം റാസൽ ഖൈമയിൽ ആരംഭിച്ചു.
മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും ചിത്രം പുറത്തിങ്ങുന്നുണ്ട്. , തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷാ പതിപ്പുകളിലും എത്തുന്ന ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ്.
എം ജയചന്ദ്രൻ സംഗീത നിർവഹണം നടത്തുന്ന ചിത്രത്തിൽ പ്രശസ്ത ഇന്ത്യൻ അറബി പിന്നണി ഗായകർ പാടുന്നുണ്ട്. ഛായാഗ്രഹണം വിഷ്ണു ശർമ നിർവഹിക്കുന്നു. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയ നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ് എന്നീ ബാനറുകളിൽ ശംസുദ്ധീൻ , സക്കറിയ വാവാട്, ഹാരിസ് ദേശം , അനീഷ് പി.ബി എന്നിവരാണ്.