കോവിഡ് വ്യാപനം വീണ്ടും ശക്തിപ്രാപിക്കുന്ന ഘട്ടത്തിൽ ബിഗ് ബജറ്റ് ചിത്രങ്ങൾക്കൊപ്പം മലയാള സിനിമകളും റിലീസുകൾ മാറ്റുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ടിന് പിന്നാലെ ടൊവിനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്ത നാരദനാണ് റിലീസ് മാറ്റിയത്. എന്നാല്‍ ലോക്ഡൗണും, സണ്‍ഡേ കര്‍ഫ്യൂ, നൈറ്റ് കര്‍ഫ്യൂ എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളൊന്നും വരാതിരുന്നാല്‍ പ്രണവ് മോഹന്‍ലാലും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ഹൃദയം 21 നു തന്നെ തിയറ്ററിലെത്തും. വിനീത് തന്നെയാണ് റിലീസ് മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കിയത്.
സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയൊരുക്കിയ നാരദൻ ജനുവരി 27 ന് റിലീസ് ചെയ്യുമെന്നാണ് മുൻപേ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് മൂന്നാം തരംഗ ഭീഷണിയും ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനവും കാരണം റിലീസ് മാറ്റുകയാണെന്ന് ആഷിഖ് അബു വ്യക്തമാക്കി. മായാനദിക്ക് ശേഷം അഷിഖ് അബുവും ടൊവിനോയും ഒന്നിക്കുന്ന ചിത്രമാണിത്. അന്ന ബെന്‍ ആണ് ചിത്രത്തിലെ നായിക.