തണ്ണീർ മത്തൻ ദിനങ്ങളിലെ മെൽവിനെയും ജെയ്‌സണെയും അത്രവേഗം ആരും മറക്കാനിടയില്ല , ഹിറ്റ് കോംബോ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുകയാണ്. തണ്ണീർ മത്തൻ ദിനങ്ങൾ, കുമ്പളങ്ങി നൈറ്റ്സ് , കുരുതി , സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ മാത്യു തോമസ്, നസ്‌ലെൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സുധി മാഡിസൺ കഥയെഴുതി സംവിധാനം ചെയ്യുന്ന “നെയ്മർ” എന്ന ചിത്രത്തിന്റെ പൂജാ കർമവും സ്വിച്ചോണും വൈക്കം മഹാദേവക്ഷേത്രാങ്കണത്തിൽ വെച്ച് നിർവ്വഹിച്ചു. ഓപ്പറേഷൻ ജാവ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വി സിനിമാസ് ഇന്റർനാഷനലിന്റെ ബാനറിൽ പദ്മ ഉദയ് നിർമിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.
ഗപ്പി, സ്റ്റൈൽ, അമ്പിളി, ഹാപ്പി വെഡ്ഡിങ് എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് എഡിറ്ററായും, സ്പോട്ട് എഡിറ്ററായും, ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിൽ കോ-ഡയറക്ടറായും സുധി മാഡിസൺ പ്രവർത്തിച്ചിട്ടുണ്ട്. ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത്. ഷാൻ റഹ്മാൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി നിർവഹിക്കുന്നു.
എഡിറ്റിങ് നൗഫൽ അബ്ദുള്ള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഉദയ് രാമചന്ദ്രൻ, പ്രൊഡക്‌ഷൻ കൺട്രോളർ ജിനു പി. കെ., കല-നിമേഷ് എം താനൂർ, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണൻ, സൗണ്ട് ഡിസൈൻവിഷ്ണു, ശ്രീശങ്കർ (സൗണ്ട് ഫാക്ടർ), ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രിൽ മാസം ആരംഭിക്കും.പിആർഒ എ.എസ്. ദിനേശ്, ശബരി.