ഈ വർഷത്തെ ഓസ്കാറിനായി മത്സര പോരാട്ടം. മികച്ച ചിത്രത്തിനുൾപ്പെടെ 12 നാമനിർദേശങ്ങളുമായി മുന്നിലുള്ളത് ദ് പവർ ഓഫ് ദ് ഡോഗ്. മികച്ച ചിത്രമാകാൻ ഒപ്പം മത്സരിക്കുന്ന ‘ഡ്യൂൺ’ 10 നാമനിർദേശങ്ങളുമായി തൊട്ടുപിന്നിലുണ്ട്. ബെൽഫാസ്റ്റ്, വെസ്റ്റ് സൈഡ് സ്റ്റോറി എന്നിവയ്ക്ക് 7 നിർദേശങ്ങൾ വീതം ലഭിച്ചു.
വിദേശചിത്ര വിഭാഗത്തിലും അഡാപ്റ്റഡ് സ്ക്രീൻപ്ലേ വിഭാഗത്തിലും സംവിധാനത്തിലും മത്സരിക്കുന്ന ജപ്പാൻ ചിത്രമായ ഡ്രൈവ് മൈ കാറും മികച്ച ചിത്രത്തിനുള്ള നിർദേശപ്പട്ടികയിലുണ്ട്. കോഡ, ഡോണ്ട് ലുക് അപ്, കിങ് റിച്ചഡ്, ലികറിസ് പിത്സ, നൈറ്റ്മെയ്ർ ആലി എന്നിവയാണ് മറ്റു ചിത്രങ്ങൾ.
സംവിധാന നാമനിദേശങ്ങൾ: കെനത്ത് ബ്രാന (ബെൽഫാസ്റ്റ്), റിയുസുകെ ഹമാഗുചി (ഡ്രൈവ് മൈ കാർ), പോൾ തോമസ് ആൻഡേഴ്സൻ (ലികറിസ് പിത്സ), ജെയ്ൻ ക്യാംപ്യൻ (ദ് പവർ ഓഫ് ദ് ഡോഗ്), സ്റ്റീവൻ സ്പിൽബർഗ് (വെസ്റ്റ് സൈഡ് സ്റ്റോറി).
മികച്ച നടനുളള നാമനിർദേശങ്ങൾ: ജാവിയർ ബാർഡെം (ബിയിങ് ദ് റികാർഡോസ്), ബെനെഡിക്ട് ക്യുംബർബാച് (ദ് പവർ ഓഫ് ദ് ഡോഗ്), ആൻഡ്രൂ ഗാർഫീൽഡ് (ടിക്,ടിക്… ബൂം), വിൽ സ്മിത്ത് (കിങ് റിച്ചഡ്), ഡെൻസൽ വാഷിങ്ടൻ (ദ് ട്രാജഡി ഓഫ് മക്ബത്ത്)
മികച്ച നടിക്കുള്ള നാമനിർദേശങ്ങൾ: ജെസിക്ക ചാസ്റ്റെയ്ൻ (ദി ഐസ് ഓഫ് ടാമി ഫയെ), ഒലിവിയ കോൾമാൻ (ദ് ലോസ്റ്റ് ഡോട്ടർ), പെനിലപി ക്രൂസ് (പാരലൽ മദേഴ്സ്), നികോൾ കിഡ്മാൻ (ബിയിങ് ദ് റികാർഡോസ്), ക്രിസ്റ്റേൻ സ്റ്റ്യുവർട് (സ്പെൻസർ).
“പവർ ഓഫ് ദ് ഡോഗ്” സംവിധായിക ജെയ്ൻ ക്യാംപ്യൻ 2 തവണ സംവിധാന ഓസ്കറിന് നാമനിർദേശം ചെയ്യപ്പെടുന്ന ആദ്യ വനിതയുമായി എന്നതും ഈ വർഷത്തെ ഓസ്‌കാറിന്റെ സവിശേഷതയാണ്.