കൊവിഡ് വീണ്ടും പിടിമുറുക്കുന്നു സാഹചര്യത്തിൽ പുതിയ റിലീസ് തീയതിയുമായി രാജമൗലി ചിത്രം ആർ.ആർ.ആർ അണിയറപ്രവർത്തകർ.
“കൊവിഡ് വ്യാപനം കുറഞ്ഞ് രാജ്യത്തെ തീയേറ്ററുകള്‍ തുറക്കുകയും മുഴുവന്‍ സീറ്റുകളിലേക്കും പ്രവേശ അനുമതി ലഭിക്കുകയും ചെയ്താല്‍ ആര്‍ആര്‍ആര്‍ മാര്‍ച്ച് 18ന് തീയേറ്ററുകളിലെത്തും. അല്ലെങ്കില്‍ ഏപ്രില്‍ 28ന് റിലീസ് ചെയ്യും” – എന്ന് ആര്‍ആര്‍ആറിന്റെ ഒഫീഷ്യല്‍ പേജില്‍ കുറിച്ചു

രാംചരണ്‍ , ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിർമ്മിച്ച ചിത്രം ജനുവരി 7ന് തീയേറ്ററുകളില്‍ പ്രദര്നത്തിനെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത് , എന്നാൽ വീണ്ടും കോവിഡ് കൂടുന്ന പശ്ചാത്തലത്തിലാണ് സിനിമ റിലീസ് മാറ്റി വെക്കുന്നത് . ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ് ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരടക്കം ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.