ശകുന്തളയായി തെന്നിന്ത്യൻ താരം സമാന്ത എത്തുന്ന ബിഗ് ബജറ്റ് ചിത്രം “ശാകുന്തളം” ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. കാളിദാസന്റെ ശാകുന്തളത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.
സിനിമയിൽ ടൈറ്റിൽ റോളിൽ സമാന്ത എത്തുന്ന ചിത്രത്തിൽ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുക. രുദ്രമാദേവിക്കു ശേഷം ഗുണശേഖര സംവിധാനം ചെയ്യുന്ന ചിത്രം നീലിമ ഗുണയും ദിൽ രാജുവും ചേർന്ന് നിർമിക്കുന്നു.

മോഹൻ ബാബു, പ്രകാശ് രാജ്, ഗൗതമി, അഥിതി ബാലൻ, അനന്യ നാഗെല്ല, മധുബാല, കബീർ ബേഡി, അല്ലു അർജുന്റെ മകൾ അല്ലു അർഹ എന്നിവരാണ് മറ്റ് താരങ്ങൾ.