തമിഴ് നടൻ ധനുഷ് നായകനാകുന്ന പുതിയ ചിത്രത്തിൽ മലയാളി താരം സംയുക്ത മേനോൻ നായികയായി എത്തുന്നു . ‘വാത്തി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് . വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ചർച്ചയായിരിക്കുന്നത്. നടി തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിലൂടെയാണ് ചിത്രം ജനങ്ങളിലേക്കെത്തിച്ചത്. തമിഴിലും തെലുങ്കിലുമായിട്ടെത്തുന്ന ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത് ജി വി പ്രകാശ് കുമാറാണ്. നാഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് വാത്തി നിര്‍മിക്കുന്നത്.
2021ല്‍ ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചതാണ് ‘വാത്തി’. ധനുഷിനും സംയ്ക്തയ്ക്കും പുറമേ ആരൊക്കെ അഭിനയിക്കുമെന്ന വിവരം പുറത്തുവിട്ടിട്ടില്ല. നവീൻ നൂളി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ‘വാത്തി’. വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പൂജ നടന്നെങ്കിലും ചിത്രം ഷൂട്ടിംഗ് പൂര്‍ണ അര്‍ഥത്തില്‍ ആരംഭിക്കുക ജനുവരി അഞ്ചിനാണ്. ധനുഷിന്റെ വേറിട്ട ഒരു കഥാപാത്രമായിരിക്കും ‘വാത്തി’യിലേത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്