റെക്കോർഡ് കളക്ഷൻ നേടി ബോക്സോഫിസ് തകർത്ത ഹോളിവുഡ് ചിത്രമാണ് സ്പൈഡർമാൻ; നോ വെ ഹോം. എന്നാൽ സ്പൈഡർമാന്റെ ആദ്യ ദിന കളക്ഷനെ തകർത്തെറിഞ്ഞ് ആ സ്ഥാനത്തെത്തിയിരിക്കുകയാണ് പാരാമൗണ്ട് പിക്ച്ചേഴ്സിന്റെ ഹൊറർ പരമ്പരയിലെ അഞ്ചാം സീസണായ ‘സ്ക്രീം 5’. രണ്ടു ദിവസം കൊണ്ട് ആഗോള കളക്ഷൻ 356 കോടിയാണ്. ആദ്യ ദിനത്തിൽ ‘നോ വേ ഹോം’ 212 കോടി നേടിയിടത്താണ്, സ്ക്രീം 260 കോടി നേടി ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.
വാരാന്ത്യത്തിൽ 30.6 മില്യൺ ഡോളർ(223 കോടി) ടിക്കറ്റ് വിൽപ്പനയാണ് നടന്നത്. തിങ്കളാഴ്ചത്തെ ഗ്രോസ് ഉൾപ്പെടെ മൊത്തം 35 മില്യൺ ഡോളർ (260 കോടി) ലഭിച്ചു എന്നാണ് പാരാമൗണ്ട് പറയുന്നത്. ഏകദേശം 24 മില്യൺ ഡോളർ (178 കോടി) മുടക്കി നിർമ്മിച്ച ചിത്രം 50 അന്താരാഷ്ട്ര വിപണികളിൽ നിന്ന് 18 മില്യൺ ഡോളർ കൂടി നേടിയിട്ടുണ്ട്.