ഷെയ്ന് നിഗവും രേവതിയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘ഭൂതകാലം’ ട്രെയിലർ റിലീസ് ചെയ്തു. സംവിധാനം നിർവഹിച്ചിരിക്കുന്നത് രാഹുല്‍ സദാശിവൻ ആണ്. ത്രില്ലർ സ്വഭാവമുള്ള ട്രെയിലറാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. ജനുവരി 21ന് സോണി ലീവിലൂടെ ചിത്രം റിലീസ് ചെയ്യും.
ഷെയ്ന് നിഗം ആദ്യമായി സംഗീത സംവിധായകനാവുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഗോപി സുന്ദറാണ്.രാഹുല്‍ സദാശിവനും ശ്രീകുമാർ ശ്രേയസും ചേർന്നാണ് രചന. സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേല്‍, അഭിറാം രാധാകൃഷ്ണന്, വത്സല മേനോന്, മഞ്ജു പത്രോസ്,റിയാസ് നര്‍മകല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
അൻവർ റഷീദിന്റെ പ്ലാൻ ടി ഫിലിംസും ഷെയ്ൻ നിഗം ഫിലിംസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിർമാണം തേരേസ റാണിയും സുനില ഹബീബും ചേര്‍ന്നാണ്. ഷെയ്ന് നിഗത്തിന്റെ മാതാവാണ് സുനില ഹബീബ്.