“മഞ്ജുവും ഞാനും ഒരു കുടുംബം പോലെയാണ്. മഞ്ജുവിനൊപ്പം ഒരു സിനിമ ചെയ്യാന്‍ മാത്രമാണ് സാധിച്ചത്. സമ്മര്‍ ഇന്‍ ബെത്ലഹേമിന്റെ രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കും” അതേ 24 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട സിനിമ “സമ്മര്‍ ഇന്‍ ബത്ലഹേ(Summer In Bethlehem)”മിന് രണ്ടാം ഭാഗം ഒരുങ്ങുന്നതായി ചിത്രത്തിന്റെ നിര്‍മ്മാതാവ് സിയാദ് കോക്കറാണ് അറിയിച്ചത്. മഞ്ജു വാര്യര്‍- ജയസൂര്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുവന്ന ചിത്രം ‘മേരി ആവാസ് സുനോ’യുടെ ഓഡിയോ ലോഞ്ചിനിടെയാണ് പ്രഖ്യാപനം.
1998ലാണ് സമ്മര്‍ ഇന്‍ ബത്ലഹേം(Summer In Bethlehem) പുറത്തിറങ്ങിയത്. ജയറാം, സുരേഷ് ഗോപി, മഞ്ജു വാര്യര്‍, കലാഭവന്‍ മണി, ജനാര്ദനന്, മോഹന്‍ലാല്‍ തുടങ്ങി വന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ഗരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിദ്യാസാഗര്‍ ആണ്. വേണു നാഗവള്ളിയുടെ കഥയ്ക്ക് രഞ്ജിത്താണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത്. വന്‍ താര നിരയും മികച്ച ഗാനങ്ങളും കൊണ്ട് വന്‍ വിജയമായിരുന്നു സമ്മര്‍ ഇന്‍ ബത്ലഹേം(Summer In Bethlehem) എന്ന ചിത്രം.
അതേസമയം ‘മേരി ആവാസ് സുനോ’ മെയ് 13നാണ് തിയേറ്ററുകളില്‍ എത്തുക. ‘ക്യാപ്റ്റന്‍’, ‘വെള്ളം’ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘മേരി ആവാസ് സുനോ’ എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ചിത്രത്തില്‍ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജുവാര്യരുടെ കഥാപാത്രം. ശിവദയും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന,ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന് വേണുഗോപാല്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്.